SWISS-TOWER 24/07/2023

Expo | കോളജ് ഓഫ് കൊമേഴ്സ് വിങ്‌സ് എക്സ്പോ പയ്യാമ്പലത്ത് നടത്തും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗര ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സമാന്തരകലാലയമായ കോളജ് ഓഫ് കൊമേഴ്സ് 'വിങ്‌സ് എക്സ്പോ' പയ്യാമ്പലത്ത് നടത്തുമെന്ന് ചെയര്‍മാന്‍ സി അനില്‍കുമാര്‍ കോളജ് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോളജ് ഓഫ് കൊമേഴ്സ് എംബിഎ ഡിപാര്‍ട്‌മെന്റ് സംഘടിപ്പിക്കുന്ന 'വിങ്‌സ് എക്സ്പോ 2022' നവമ്പര്‍ 26, 27 ദിവസങ്ങളില്‍ പയ്യാമ്പലം ബീചിലാണ് നടത്തുക.

Aster mims 04/11/2022

നവംബര്‍ 26ന് വൈകീട്ട് മൂന്ന് മണിക്ക് പയ്യാമ്പലം ബീചില്‍ മേയര്‍ ടി ഒ മോഹനന്‍ വിങ്സ് എക്സ്പോ ഉദ്ഘാടനം ചെയ്യും. ടൗണ്‍ സി ഐ ബിനു മോഹന്‍ മുഖ്യ അതിഥിയാവും. വിവിധ വാണിജ്യ സ്റ്റാളുകളും ഫാഷന്‍ ഷോ, അവാര്‍ഡ് നൈറ്റ് തുടങ്ങിയ പരിപാടികള്‍ എക്സ്പോയുടെ ഭാഗമായി നടക്കും.

Expo | കോളജ് ഓഫ് കൊമേഴ്സ് വിങ്‌സ് എക്സ്പോ പയ്യാമ്പലത്ത് നടത്തും

സ്ത്രീ ശാക്തീകരണ സന്ദേശം ഉയര്‍ത്തി ശനിയാഴ്ച്ച രാത്രി 7.30 മണിക്ക് വനിതകളുടെ രാത്രി നടത്തം കണ്ണൂര്‍ വനിതാ സ്റ്റേഷന്‍ എസ്‌ഐ ലീലാമ്മ പിഎസ് നിര്‍വഹിക്കും. 27ന് വൈകിട്ട് 7.30 മണിക്ക് സമാപന പരിപാടി രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപല്‍ ഡോ. വിജയമ്മ നായര്‍, കെ പി അന്‍വര്‍, ഇ വി സ്വരൂപ്, അശ്വതി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Inauguration, Programme, Press meet, College of Commerce Wings Expo will be held at Payyambalam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia