കണ്ണൂരില്‍ ഹോട്ടലുകള്‍ മുഴുവന്‍ ക്വാറന്റീനാക്കാന്‍ കലക്ടര്‍ ഏറ്റെടുത്തു: വട്ടച്ചെലവിന് പണം നല്‍കണമെന്ന് ഹോട്ടല്‍ ഉടമകള്‍
May 12, 2020, 10:22 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 12.05.2020) വിദേശ രാജ്യങ്ങളില്‍നിന്നു മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിനായി ഹോട്ടലുകള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. കണ്ണൂര്‍ നഗരത്തിലെ അള്‍ട്ടിമേറ്റ് റസിഡന്‍സി, ബ്ലൂനൈല്‍ റസിഡന്‍സി, ഹോട്ടല്‍ സ്റ്റാര്‍ ഇന്‍ (റെയില്‍വേ സ്റ്റേഷനു സമീപം), ഒമാര്‍സ് ഇന്‍, ഹോട്ടല്‍ ബ്രോഡ് ബീന്‍ (പുതിയ ബസ്സ്റ്റാന്‍ഡ്, താവക്കര), കെകെ ടൂറിസ്റ്റ് ഹോം, തലശേരിയിലെ ബ്രദേഴ്‌സ് ടൂറിസ്റ്റ് ഹോം, ഇംപാല റസിഡന്‍സി, സംഗമം ഹോട്ടല്‍, പ്രസിഡന്‍സി ടൂറിസ്റ്റ് ഹോം എന്നീ ഹോട്ടലുകളും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുമാണ് കോവിഡ് കെയര്‍ സെന്ററുകളായി ഏറ്റെടുത്തത്.
ഈ ഹോട്ടലുകളിലും മറ്റുമായി ആദ്യഘട്ടമെന്ന നിലയില്‍ 500 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ താമസത്തിനായി പൂര്‍ണതോതില്‍ സജ്ജമാക്കി. കഴിഞ്ഞ എട്ട്, ഒന്‍പത്, പത്ത് തീയതികളിലായി ജില്ലയില്‍ എത്തിച്ചേര്‍ന്ന വിമാനയാത്രികരായ 39 പേരും മാലിയില്‍നിന്നെത്തിയ ഐഎന്‍എസ് ജലാശ്വ കപ്പിലെ യാത്രക്കാരായ 41 പേരും ഉള്‍പ്പെടെ 80 പേരെ ഈ ഹോട്ടലുകളില്‍ താമസിപ്പിച്ചിട്ടുണ്ട്. ക്വാറന്റൈന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവയ്ക്ക് നടത്തിപ്പ് ചെലവ് നല്‍കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ അക്കമഡേഷന്‍ പ്രൊവൈഡേഴ്സ് അസോസിയേഷന്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.
പല സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകുന്നത് വളരെ പ്രയാസപ്പെട്ടാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കല്‍, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, ജനറേറ്റര്‍ ചെലവ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അസോസിയേഷന്‍ പ്രസിഡന്റ് എം കെ നാസര്‍, സെക്രട്ടറി സി ജിതേന്ദ്ര, ട്രഷറര്‍ ടി പി ഹുമയൂണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Keywords: Kannur, News, Kerala, Hotel, District Collector, Quarantine, collector takes over all hotels in Kannur for quarantine

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.