കൊച്ചി: കല്‍ക്കരി കുംഭ കോണത്തില്‍ പ്രതിഷേധിച്ച് ബിജെപി കല്‍ക്കരി സദ്യ വിളമ്പി. സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കലൂര്‍ ജംഗ്ഷനിലായിരുന്നു ബി ജെ പിയുടെ പ്രതിഷേധം. മന്‍മോഹന്‍ സിംഗിന്റെയും സോണിയാഗാന്ധിയുടെയും പി ചിദംബരത്തിന്റെയും മുഖംമൂടി ധരിച്ചവര്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് തൂശനിലയില്‍ കല്‍ക്കരി വിളമ്പി. പ്രതിഷേധം ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു
കല്‍ക്കരിപ്പാടം അഴിമതിയെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ബിജെപി ബ്ളാക്ക് മെയില്‍ രാഷ്ട്രീയം ഉപജീവന മാര്‍ഗമാക്കിയിരിക്കുകയാണെന്ന് സോണിയഗാന്ധി ആരോപിച്ചു. സോണിയാഗാന്ധി ബിജെപിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് ബിജെപി നേതാവ് രവിശങ്കര്‍പ്രസാദ് തിരിച്ചടിച്ചു. തുടര്‍ച്ചയായ ആറാം ദിവസവും പ്രധാനമന്ത്രി രാജിവയ്ക്കണമന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു.
Key Words: Kerala, Kochi, BJP, Corruption, Protest, Protesters, UPA, Sonia Gandhi, Manmohan Singh, Coal, Feast, Coal Scam,
കല്‍ക്കരിപ്പാടം അഴിമതിയെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ബിജെപി ബ്ളാക്ക് മെയില്‍ രാഷ്ട്രീയം ഉപജീവന മാര്‍ഗമാക്കിയിരിക്കുകയാണെന്ന് സോണിയഗാന്ധി ആരോപിച്ചു. സോണിയാഗാന്ധി ബിജെപിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് ബിജെപി നേതാവ് രവിശങ്കര്‍പ്രസാദ് തിരിച്ചടിച്ചു. തുടര്‍ച്ചയായ ആറാം ദിവസവും പ്രധാനമന്ത്രി രാജിവയ്ക്കണമന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.