SWISS-TOWER 24/07/2023

കോഓപ്പറേറ്റീവ് വിഷന്‍ 2025 ദേശീയ സഹകരണ ശില്‍പ്പശാല 22 മുതല്‍ മൂന്നാറില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 15.08.2015) സംസ്ഥാന സഹകരണ വകുപ്പിന്റെയും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള കോഓപ്പറേറ്റീവ് വിഷന്‍ 2025 ദേശീയ ശില്‍പ്പശാല 22, 23, 24 തീയതികളില്‍ മൂന്നാര്‍ ഹൈ ആള്‍ട്ടിട്യൂഡ് സ്‌പോര്‍ട്ട്‌സ് ഗ്രൗണ്ടില്‍ നടത്തും.

2025 ല്‍ കേരള വികസനത്തില്‍ സഹകരണ മേഖലയുടെ പങ്ക്  എന്നതാണ് ശില്‍പ്പശാലയുടെ വിഷയമെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എം ആഗസ്തി പത്രസമ്മേളനത്തില്‍ അറിയിച്ചു.

സഹകരണ മേഖലയെ കാലാനുസൃതമായി നവീകരിക്കാന്‍ കൂടി  സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍  ദേശീയ സംസ്ഥാന തലത്തിലെ 1500 പ്രതിനിധികള്‍ പങ്കെടുക്കും.കേരളത്തില്‍ മാത്രം 110000 കോടി രൂപയുടെ നിക്ഷേപമാണ് സഹകരണ മേഖലയിലുള്ളത്.

റവന്യൂ വരുമാനം കുറവുള്ളതും സേവന മേഖലയില്‍ ചെലവേറിയതുമായ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധന സമാഹരണവും വിനിയോഗവും സാദ്ധ്യമാക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിയുമോ എന്നതടക്കമുളള വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യും.

സഹകരണ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ പ്രസക്തി, കാര്‍ഷികവായ്പാ മേഖലയും സഹകരണ സംഘങ്ങളും, മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങളുടെ പ്രസക്തി, ഉപഭോക്തൃ മേഖലയില്‍ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സഹകരണ നിയമത്തിലും ചട്ടത്തിലും വരുത്തേണ്ട ഭേദഗതികള്‍, സഹകരണ മേഖലയും പ്രാദേശിക വികസനവും തുടങ്ങിയവയും സെമിനാര്‍ വിശകലനം ചെയ്യും.

കോഓപ്പറേറ്റീവ് വിഷന്‍ 2025 ദേശീയ സഹകരണ ശില്‍പ്പശാല 22 മുതല്‍ മൂന്നാറില്‍ശില്‍പ്പശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി 22ന് രണ്ടു മണിക്ക് നിര്‍വ്വഹിക്കും. പ്രതിപക്ഷനേതാവ്  വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ  കെ.എം. മാണി,  രമേശ് ചെന്നിത്തല,  പി.ജെ. ജോസഫ് , ആര്യാടന്‍ മുഹമ്മദ്,  കെ.പി. മോഹനന്‍,  അടൂര്‍ പ്രകാശ്,  കെ.സി. ജോസഫ്,  എ.പി. അനില്‍കുമാര്‍,  അനൂപ് ജേക്കബ്ബ് എന്നിവരും കോടിയേരി ബാലകൃഷ്ണന്‍, വി.എം സുധീരന്‍, കാനം രാജേന്ദ്രന്‍,  തോമസ് ഐസക്ക്, എ.എ.അസീസ് തുടങ്ങിയ നേതാക്കളും ശില്‍പ്പശാലയില്‍ പങ്കെടുക്കും. ഒരു കോടി രൂപയോളമാണ് പരിപാടിയുടെ പ്രതീക്ഷിക്കുന്ന ചെലവെന്നും ആഗസ്തി അറിയിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ്  ജോണ്‍ നെടിയപാല, ഭരണസമിതി അംഗങ്ങളായ തോമസ് മാത്യു കക്കുഴി,  കെ.സുരേഷ്  ബാബു, ടോമി തോമസ്, പി.കെ അന്നക്കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Kerala, Thodupuzha, Co-operative vision National workshop.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia