കടമ്പ്രയാര്‍ നദിയുടെ പുനരുജ്ജീവനത്തിനായി കര്‍മപദ്ധതി തയ്യാറാക്കുന്നു; പി ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.06.2021) പി ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയില്‍ പ്രയോറിറ്റി (4) വിഭാഗത്തിലാണ് കടമ്പ്രയാര്‍ നദി ഉള്‍പ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നദിയുടെ പുനരുജ്ജീവനത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പാക്കിവരികയാണ്. ഇതിന്റെ പുരോഗതി ഇതിനായി രൂപീകരിച്ച സമിതി വിലയിരുത്തുന്നുണ്ട്. 
Aster_MIMS

സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റില്‍ നിന്നുമുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണം. നദിയില്‍ നിന്നും എല്ലാ മാസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചുവരുന്നു. പുഴയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഓക്സിജന്റെ അളവ് കുറവായി കാണുന്നു. കൂടാതെ കോളിഫോം അളവും കൂടുതലായി കാണുന്നുണ്ട്. 

കടമ്പ്രയാര്‍ നദിയുടെ പുനരുജ്ജീവനത്തിനായി കര്‍മപദ്ധതി തയ്യാറാക്കുന്നു; പി ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

സമീപത്തെ ഫ്ളാറ്റ് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവയില്‍ പരിശോധന നടത്തി നിയമന ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിലും ഇടവിട്ടുള്ള പരിശോധന നടത്തിവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Thiruvananthapuram, News, Kerala, Chief Minister, River, Pinarayi Vijayan, PT Thomas, CM's reply to PT Thomas about Kadambrayar river
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia