കടമ്പ്രയാര്‍ നദിയുടെ പുനരുജ്ജീവനത്തിനായി കര്‍മപദ്ധതി തയ്യാറാക്കുന്നു; പി ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി
Jun 1, 2021, 12:46 IST
തിരുവനന്തപുരം: (www.kvartha.com 01.06.2021) പി ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയില്‍ പ്രയോറിറ്റി (4) വിഭാഗത്തിലാണ് കടമ്പ്രയാര്‍ നദി ഉള്‍പ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നദിയുടെ പുനരുജ്ജീവനത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പാക്കിവരികയാണ്. ഇതിന്റെ പുരോഗതി ഇതിനായി രൂപീകരിച്ച സമിതി വിലയിരുത്തുന്നുണ്ട്.
സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റില്‍ നിന്നുമുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണം. നദിയില്‍ നിന്നും എല്ലാ മാസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചുവരുന്നു. പുഴയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഓക്സിജന്റെ അളവ് കുറവായി കാണുന്നു. കൂടാതെ കോളിഫോം അളവും കൂടുതലായി കാണുന്നുണ്ട്.
സമീപത്തെ ഫ്ളാറ്റ് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവയില്‍ പരിശോധന നടത്തി നിയമന ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിലും ഇടവിട്ടുള്ള പരിശോധന നടത്തിവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Chief Minister, River, Pinarayi Vijayan, PT Thomas, CM's reply to PT Thomas about Kadambrayar river
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.