SWISS-TOWER 24/07/2023

ബഷീറിനെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സംരക്ഷിക്കുന്നു: കോടിയേരി

 


ADVERTISEMENT

ബഷീറിനെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സംരക്ഷിക്കുന്നു: കോടിയേരി
തിരുവനന്തപുരം: കൊലക്കേസില്‍ പ്രതിയായ എം.എല്‍.എ പി.കെ ബഷീറിനെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സം രക്ഷിക്കുകയാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പോലീസ് പിടിക്കേണ്ട പ്രതിക്ക് പോലീസ് സം രക്ഷണം നല്‍കുകയാണ്‌. വിഎസിന്‌ സംസാരിക്കാന്‍ അവസരം നിഷേധിച്ചതിനെത്തുടര്‍ന്നാണ്‌ പ്രതിഷേധിച്ചത്. യുഡിഎഫ് കേരളത്തെ ബീഹാറാക്കി മാറ്റി. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ ആരും നോക്കേണ്ടെന്നും കോടിയേരി പറഞ്ഞു. നിയമസഭാനടപടികള്‍ ബഹിഷ്ക്കരിച്ചതിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

പികെ ബഷീറിനെ സഭയില്‍ നിന്ന്‌ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നിയമസഭയിലെ നടുത്തളത്തിലിറങ്ങി നടപടികള്‍ തടസപ്പെടുത്തി. പ്രതിപക്ഷനേതാവ് വിഎസിന്‌ സംസാരിക്കാന്‍ അവസരം നിഷേധിച്ചതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയും കുത്തിയിരിപ്പ് നടത്തുകയും ചെയ്തു. എന്നാല്‍ സ്പീക്കര്‍ സഭാനടപടികളുമായി മുന്‍പോട്ട് പോവുകയാണുണ്ടായത്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ ബഹളം ശക്തമായപ്പോള്‍ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

English Summery
CM and Thiruvanjoor protects criminal case accused MLA PK Basheer, alleges Kodiyeri Balakrishnan. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia