പിണറായി വിജയൻ ഒരാഴ്ചത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ദുബായ് വഴി യാത്ര


● മുൻപ് മയോക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു.
● കോട്ടയം ദുരന്തത്തിലെ പ്രതിഷേധങ്ങൾക്കിടെ യാത്ര.
● വ്യാഴാഴ്ച കോട്ടയം സന്ദർശിച്ചിരുന്നു.
● മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. ദുബായ് വഴി അമേരിക്കയിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയിലാണ്. നേരത്തെയും അദ്ദേഹം അമേരിക്കയിൽ ചികിത്സ തേടിയത് വലിയ ചർച്ചയായിരുന്നു.
തുടര്‍ചികിത്സയും വിമർശനങ്ങളും
മുൻപ് മയോക്ലിനിക്കിൽ നടത്തിയ ചികിത്സയുടെ തുടർചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഈ യാത്രയെന്നാണ് വിവരം.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനെത്തിയ അമ്മ മരിച്ച സംഭവത്തിൽ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ യാത്ര എന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ അപകടസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങളോട് യാതൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാർ പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭരണാധികാരികളുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണ്? കമന്റ് ചെയ്യുക.
Article Summary: CM Pinarayi Vijayan departs for US again for treatment amidst Kottayam disaster protests.
#PinarayiVijayan #CMO Kerala #KeralaPolitics #MedicalTreatment #KottayamTragedy #PublicProtest