ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ടിഎന്‍ പ്രതാപനെതിരെ പ്രസ്താവന നടത്തിയ പിസി ജോര്‍ജ്ജിനെതിരെ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഒരു സമുദായത്തിന്റെ കാര്യം മാത്രം നോക്കേണ്ടയാളല്ല ടിഎന്‍ പ്രതാപനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോര്‍ജ്ജിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
ടിഎന്‍ ധീവര സമുദായത്തില്‍പെട്ട ആളാണെന്നും മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നപരിഹാരത്തില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നുമായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രസ്താവന. നെല്ലിയാമ്പതി വിഷയത്തില്‍ ടി.എന്‍ പ്രതാപന്‍ ഇടപെടേണ്ടതില്ലെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ടെന്നും പിസി ജോര്‍ജ്ജ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
English Summery
CM and Chennithala against PC George
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

