വടകര കോടതിയില്‍ സംഘര്‍ഷാവസ്ഥ: മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റം

 


ADVERTISEMENT

വടകര കോടതിയില്‍ സംഘര്‍ഷാവസ്ഥ: മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റം
വടകര: ടിപി വധക്കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത സിപിഎം നേതാക്കളെ കോടതിയില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന്‌ കോടതിവളപ്പില്‍ സംഘര്‍ഷാവസ്ഥ. ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകനേയും ഏരിയാ കമ്മിറ്റിയംഗം കെകെ കൃഷ്ണനേയുമാണ്‌ കോടതിയില്‍ ഹാജരാക്കിയത്. കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ കൈയ്യേറ്റശ്രമവും കല്ലേറുമുണ്ടായി. അറസ്റ്റിലായ നേതാക്കളെ കോടതിയിലേയ്ക്ക് കൊണ്ടുപോകുന്നത് ചിത്രീകരിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് കൂടുതല്‍ സംഘര്‍ഷത്തിന്‌ വഴിവച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോടതിപ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചു.

English Summery
Clash in Vadakara court
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia