കാഞ്ഞിരപ്പിള്ളിയില്‍ സംഘര്‍ഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാഞ്ഞിരപ്പിള്ളിയില്‍ സംഘര്‍ഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു
കോട്ടയം: കാഞ്ഞിരപ്പിള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. പിസി ജോര്‍ജ്ജിനെ അസഭ്യം പറഞ്ഞുവെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ്‌ കത്തികുത്തില്‍ കലാശിച്ചത്.

കാഞ്ഞിരപ്പള്ളി പേട്ടകവലയില്‍ ഓണാഘോഷ പരിപാടി നടക്കുമ്പോള്‍ അതുവഴി കടന്ന് പോയ പിസി ജോര്‍ജ്ജിനെ ചിലര്‍ അസഭ്യം പറഞ്ഞതാണ് സംഘര്‍ഷത്തിന്‌ ഇടയാക്കിയത്. ചിലര്‍ തന്നെ അസഭ്യം പറഞ്ഞതായി പിസി ജോര്‍ജ്ജ് പറഞ്ഞു. ഇതോടെ കാഞ്ഞിരപ്പള്ളി പോലീസ് എത്തി ഒരു ഓട്ടോ ഡ്രൈവര്‍ അടക്കം രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ കാണാന്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷന് മുന്നില്‍ ഒരു സംഘം ആളുകളെത്തി.

കസ്റ്റഡിയില്‍ എടുത്തവരെ പോലീസ് വിട്ടയച്ചെങ്കിലും പിസി ജോര്‍ജ്ജിനെ അസഭ്യം പറഞ്ഞതിന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്റ്റേഷന് മുന്നില്‍ വാക്ക് തകര്‍ക്കമായി. തര്‍ക്കത്തെ തുടര്‍ന്ന് വിവിധ കേസുകളില്‍ പ്രതിയായ ഒരാള്‍ സിപിഎം പ്രവര്‍ത്തകനായ താജുദ്ദീന്റെ വയറ്റില്‍ കുത്തി. ഇത് തടയാന്‍ ശ്രമിച്ച ഷാനാ എന്ന ഷാനവാസിന്റെ ഇടത് കൈക്കും കുത്തേറ്റു. ഇരുവരേയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Key Words: Kerala, Kottayam, Stabbed, CPM, Activists, Kanjirappilly, PC George, Abuse, Onam Celebration, Police, Clash,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script