ADVERTISEMENT
മട്ടന്നൂര്‍: മട്ടന്നൂരില്‍ നടന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ 20 വാര്‍ഡുകളില്‍ വിജയിച്ച് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. അതേസമയം, 14 സീറ്റുകള്‍ നേടി യുഡിഎഫ് പ്രകടനം മെച്ചപ്പെടുത്തി. ആറു സീറ്റുകളായിരുന്നു കഴിഞ്ഞ വര്‍ഷം യുഡിഎഫ് നേടിയത്. 25 സീറ്റില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചിരുന്നു. ഇത്തവണ രണ്ട് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.
യുഡിഎഫ് ഭരണസ്വാധീനമുപയോഗിച്ചതാണ് നിലമെച്ചപ്പെടാന് കാരണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കൂടാതെ ബിജെപി നേതാക്കളുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതും യുഡിഎഫിന് ഗുണകരമായെന്നും എല്‍ഡിഎഫ് ആരോപിച്ചു. എന്നാല്‍ പരാജയം മറച്ചു വയ്ക്കാനുള്ള ആരോപണം മാത്രമാണിതെന്ന് യുഡിഎഫ് പ്രതികരിച്ചു.

Keywords: Kerala, Civic Poll, Election result, LDF, UDF, Mattannur, Kannur,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.