വനിതാ കമ്മീഷനിൽ പരാതി നൽകിയ യുവതിയെ പീഡിപ്പിച്ച സിഐക്ക് സസ്പെൻഷൻ
Dec 16, 2012, 11:23 IST
തിരുവനന്തപുരം: വനിതാകമ്മീഷനില്‍ പരാതി നൽകിയ യുവതിയെ ശല്യപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സിഐക്ക് സസ്പെൻഷൻ. തിരുവനന്തപുരം സിഐ പ്രസാദിനെയാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം എഡിജിപി നടത്തിയ അന്വേഷണ റിപോർട്ടിലാണ് നടപടി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിഐക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം പാലോട് സ്വദേശിയായ യുവതിക്കാണ് സിഐ പ്രസാദില്‍ നിന്നു തന്നെ ദുരനുഭവമുണ്ടായത്. പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ എത്തിയ പെണ്‍കുട്ടിയ്ക്കു പിന്നീടുള്ള ദിവസങ്ങളില്‍ വനിതാ കമ്മീഷന്‍ സിഐയുടെ ഫോണ്‍കോളുകളാണ് ശല്യമായത്.
പാലോട് സ്വദേശിയായ യുവാവിനെ പ്രണയിച്ച് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയ്ക്കു അവിടെ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. നിരന്തരമായി പീഡനത്തിനു ഇരയായ പെണ്‍കുട്ടി പിന്നീട് കാമുകനാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ നീതി തേടിയാണ് പെണ്‍കുട്ടി വനിതാ കമ്മീഷനെ സമീപിച്ചത്. വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.
ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ സിഐ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാറില്‍ കടത്താനും ഇയാള്‍ ശ്രമം നടത്തി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഖേദം രേഖപ്പെടുത്തുന്നതായും വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി പറഞ്ഞു. സംഭവത്തില്‍ സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ രംഗത്തുവന്നിരുന്നു.
Keywords: Kerala, Thiruvananthapuram, Harassment, Women's Commission, CI, Police, Complaint, Cheating, KC Rosakutty, Chairperson,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.