Choondal Panchayat | പ്രകൃതി സൗന്ദര്യം ആശ്വസിക്കുന്നതിനോടൊപ്പം ആരോഗ്യ സംരക്ഷണവുമൊരുക്കി ചൂണ്ടല്‍ പഞ്ചായത്

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) പ്രകൃതി സൗന്ദര്യം ആശ്വസിക്കുന്നതിനോടൊപ്പം ആരോഗ്യ സംരക്ഷണവുമൊരുക്കി ചൂണ്ടല്‍ പഞ്ചായത്. കുന്നംകുളത്തെ പ്രധാന പ്രകൃതി സൗന്ദര്യകേന്ദ്രമായ ചൂണ്ടല്‍ പാറന്നൂര്‍ ചിറയിലാണ് വിനോദസഞ്ചാരികള്‍ക്കും പ്രദേശ വാസികള്‍ക്കുമായി പഞ്ചായത് ഓപണ്‍ ജിം സംവിധാനമൊരുക്കുന്നത്.

Aster_MIMS

പഞ്ചായതിലെ വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി 7.28 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. സ്‌കൈ വാകര്‍, സ്റ്റാന്റിങ്ങ് സിറ്റിങ് ട്വിസ്റ്റര്‍, ലെഗ് പ്രസ്, ഷോള്‍ഡര്‍ പ്രസ്, ജെസ്റ്റ് പ്രസ്, സീറ്റഡ് പുള്ളര്‍, തായ്ജി സ്പിന്നര്‍ വില്‍, റോവര്‍ എന്നിങ്ങനെയുള്ള ആധുനിക വ്യായാമോപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വ്യായാമത്തിനെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രഭാത സവാരിക്ക് എത്തുന്നവര്‍ക്കും പദ്ധതി പ്രയോജനപ്പെടും.

Choondal Panchayat | പ്രകൃതി സൗന്ദര്യം ആശ്വസിക്കുന്നതിനോടൊപ്പം ആരോഗ്യ സംരക്ഷണവുമൊരുക്കി ചൂണ്ടല്‍ പഞ്ചായത്

തദ്ദേശടൂറിസം പദ്ധതിയിലെ ഡസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പെട്ട പ്രദേശം കൂടിയാണിത്. പ്രകൃതി സൗന്ദര്യം ആശ്വസിക്കുന്നതിനോടൊപ്പം ശുദ്ധവായു ശ്വസിച്ച് പുഷ്അപ് ബഞ്ചിലും ഹിപ് ഷേപറിലുമൊക്കെ വ്യായാമം ചെയ്യാന്‍ ഓപണ്‍ വ്യായാമസ്ഥലം ഉപകാരപ്രദമാകും. ജീവിതശൈലീരോഗങ്ങള്‍ക്ക് തടയാന്‍ പദ്ധതി പ്രയോജനപ്പെടുമെന്നും ജനങ്ങള്‍ ശരിയായ രീതിയില്‍ ഇത് വിനിയോഗിക്കണമെന്നും പഞ്ചായത് പ്രസിഡന്റ് രേഖ സുനില്‍ പറഞ്ഞു. തികച്ചും സൗജന്യമായി ജിം സംവിധാനം നിത്യവും ഉപയോഗിക്കാം.

Choondal Panchayat | പ്രകൃതി സൗന്ദര്യം ആശ്വസിക്കുന്നതിനോടൊപ്പം ആരോഗ്യ സംരക്ഷണവുമൊരുക്കി ചൂണ്ടല്‍ പഞ്ചായത്

ചിറയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഓപണ്‍ വ്യായാമസ്ഥലത്തിന്റെ ഉദ്ഘാടനം ആറിന് വൈകീട്ട് 4.30 മണിക്ക് മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത് പ്രസിഡന്റ് രേഖ സുനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലാമണ്ഡലം നിര്‍വാഹക സമിതി അംഗം ടി കെ വാസു, ബ്ലോക് പ്രസിഡന്റ് ആന്‍സി വില്യംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, വാര്‍ഡ് മെമ്പര്‍ ജൂലറ്റ് വിനു എന്നിവര്‍ പങ്കെടുക്കും.

Keywords: Thrissur, News, Kerala, panchayath, Choondal Panchayat, Tourism, Choondal Panchayat providing health care along with tourism.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia