Teacher | 'അധ്യാപകരെ ജെന്‍ഡര്‍ ഭേദമില്ലാതെ 'ടീചര്‍' എന്ന് അഭിസംബോധന ചെയ്താല്‍ മതി'; ഉത്തരവുമായി സംസ്ഥാന ബാലാവകാശ കമീഷന്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) 'സര്', 'മാഡം' തുടങ്ങിയ പദത്തിന് പകരം അധ്യാപകരെ ജെന്‍ഡര്‍ ഭേദമില്ലാതെ 'ടീചര്‍' എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന ഉത്തരവുമായി സംസ്ഥാന ബാലാവകാശ കമീഷന്. ടീചര്‍ എന്ന പദത്തിനോ അതിന്റെ സങ്കല്പത്തിനോ മറ്റൊരു പദവും തുല്യമാകുന്നില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഈ നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് കീഷന് നിര്‍ദേശിച്ചു. നടപടി റിപോര്‍ട് രണ്ട് മാസത്തിനകം നല്‍കണം. കമീഷന് ചെയര്‍പഴ്സന്‍ കെ വി മനോജ് കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുള്‍പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്.
Keywords: Thiruvananthapuram, News, Kerala, Teacher, Child Rights Commission about how to address teacher.

