സര്‍ഗാത്മക പ്രവൃത്തികളില്‍ മുഴുകുന്നത് ലഹരി ഉപയോഗത്തെ തടയുമെന്ന് ചീഫ് സെക്രടറി വി പി ജോയ്
കണ്ണൂര്‍: (www.kvartha.com) സമൂഹത്തിന് പ്രകാശം നല്‍കുന്നതാണ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെന്നും ഇത്തരം കാര്യങ്ങളില്‍ വ്യാപരിക്കുന്ന തലമുറയ്ക്ക് ലഹരിയടെ ലോകത്തേക്ക് വഴി പിഴയ്ക്കാന്‍ സമയമുണ്ടാകില്ലെന്ന് സംസ്ഥാന ചീഫ് സെക്രടറി ഡോ. വി പി ജോയ് പറഞ്ഞു. പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ സര്‍ഗജാലകം സംഘടിപ്പിച്ച സദാശിവന്‍ ഇരിങ്ങലിന്റെ കഥാസമാഹാരമായ 'കവര്‍ സ്റ്റോറി' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന് പ്രകാശം നല്‍കുകയെന്നതാണ് കലകളും സ്പോര്‍ട്‌സും മറ്റുകാര്യങ്ങളും കൊണ്ടു ഉദ്യേശിക്കുന്നത്.
മനുഷ്യന്റെ ഭാവനകളാണ് വികസിതസമൂഹത്തെ സൃഷ്ടിച്ചത്. ഭാവനയാണ് ശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയുമെല്ലാം അടിസ്ഥാനം. സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന ലഹരിക്കുമുകളില്‍ മറ്റൊന്നുമില്ലെന്നും എല്ലാമയക്കുമരുന്ന് ലഹരികളും സ്വയം നശിപ്പിക്കുന്നതാണെന്നും വി പി ജോയ് പറഞ്ഞു. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനവും തത്സമയ വരയും സംഘടിപ്പിച്ചു.
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ സി സോമന്‍ നമ്പ്യാര്‍ പുസ്തകം ഏറ്റുവാങ്ങി. കേരള സാഹിത്യ അകാഡമി അംഗം ഡോ. മിനി പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. സര്‍ഗജാലകം പ്രസിഡന്റ് കെസിടിപി അജിത അധ്യക്ഷത വഹിച്ചു. സദാശിവന്‍ ഇരിങ്ങല്‍ മറുമൊഴി രേഖപ്പെടുത്തി. മൗത് പെയിന്റര്‍ ഗണേഷ്‌കുമാര്‍ കുഞ്ഞിമംഗലം, ചിത്രശലഭ ഗവേഷകന്‍ നവീന്‍ പ്രസാദ് അലക്സ്, ഭിന്നശേഷിക്കാര്‍ക്കിടയിലെ സര്‍ഗ പ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ സതി കൊടക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹരിപ്രസാദ് തായിനേരി സ്വാഗതവും എ കെ ഈശ്വരന്‍ നന്ദിയും പറഞ്ഞു.
Keywords: Kannur, News, Kerala, Drugs, Chief Secretary, VP Joy, Chief Secretary VP Joy says that indulging in creative activities can prevent drug usage.