Inauguration | കണ്ണൂരില്‍ കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) കേരള പൊലീസ് അസോസിയേഷന്‍ (KPA) സംസ്ഥാന കണ്‍വെന്‍ഷന്‍ ജൂലൈ 29ന് രാവിലെ പത്തുമണിക്ക് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് പതാക ഉയര്‍ത്തല്‍, രക്തസാക്ഷി അനുസ്മരണം, ഒന്‍പതിന് രജിസ്ട്രേഷന്‍ എന്നിവ നടക്കും. കെപിഎ സംസ്ഥാന പ്രസിഡന്റ് എസ് ആര്‍ ഷിനോദാസ് അധ്യക്ഷനാകും.
Aster_MIMS

റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ് മുഖ്യപ്രഭാഷണം നടത്തും. എഡിജിപി എം ആര്‍ അജിത്ത് കുമാര്‍, നോര്‍ത് സോണ്‍ ഐജി നീരജ് ഗുപ്ത, കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യ, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ ആര്‍ അജിത്ത് കുമാര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാന നിര്‍വാഹക സമിതിയംഗം എം കെ സാഹിദ അനുശോചന പ്രമേയവും ജനറല്‍ സെക്രടറി കെ പി പ്രവീണ്‍ സംഘടനാ റിപോര്‍ടും സംസ്ഥാന ട്രഷറര്‍ എം സുധീര്‍ഖാന്‍ വരവു ചെലവുകണക്കും സംസ്ഥാന നിര്‍വാഹസമിതിയംഗം കെ വി പ്രവീഷ് പ്രമേയങ്ങളും അവതരിപ്പിക്കും. 

Inauguration | കണ്ണൂരില്‍ കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വാര്‍ത്താസമ്മേളനത്തില്‍ വി വി സന്ദീപ് കുമാര്‍, സിനീഷ് വടവതി, എസ് ആര്‍ ഷിനോദാസ്, കെ പി പ്രവീണ്‍, പി വി പ്രദീപന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Chief Minister, CM, Pinarayi Vijayan, Kerala Police Association, KPA, Chief Minister will inaugurate state convention of the Kerala Police Association.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia