Condoles | 'പൗരാവകാശങ്ങളുടെ വക്താവും സംരക്ഷകനുമായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം അഴിമതിക്കെതിരെ ശക്തമായി പോരാടി'; ശാന്തി ഭൂഷന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: (www.kvartha.com) മുന്‍ കേന്ദ്ര നിയമമന്ത്രിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പൗരാവകാശങ്ങളുടെ വക്താവും സംരക്ഷകനുമായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം അഴിമതിക്കെതിരെ ശക്തമായി പോരാടി. അടിയന്തിരാവസ്ഥയില്‍ ജനാധിപത്യാവകാശം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിലും അദ്ദേഹം മുന്നില്‍ നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനുശോചനക്കുറുപ്പിന്റെ പൂര്‍ണരൂപം: മുന്‍ കേന്ദ്ര നിയമമന്ത്രിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണിന് ആദരാഞ്ജലികള്‍. പൗരാവകാശങ്ങളുടെ വക്താവും സംരക്ഷകനുമായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം അഴിമതിക്കെതിരെ ശക്തമായി പോരാടി. അടിയന്തിരാവസ്ഥയില്‍ ജനാധിപത്യാവകാശം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിലും അദ്ദേഹം മുന്നില്‍ നിന്നു.
ആദ്യകാലത്ത് സംഘടനാ കോണ്‍ഗ്രസിലും പിന്നീട് ജനതാ പാര്‍ടിയിലും പ്രവര്‍ത്തിച്ച ശാന്തി ഭൂഷണ്‍ അടിയന്തിരാവസ്ഥയ്ക്കുശേഷം രൂപീകരിക്കപ്പെട്ട മോറാര്‍ജി ദേശായി മന്ത്രിസഭയിലാണ് നിയമവകുപ്പ് കൈകാര്യം ചെയ്തത്. കേന്ദ്ര നിയമമന്ത്രിയെന്ന നിലയില്‍ ഭരണഘടനയെ ജനാധിപത്യ മൂല്യങ്ങള്‍ക്കധിഷ്ഠിതമായി പ്രയോഗിക്കുന്നതിന് നേതൃത്വം നല്‍കി.
1980 ല്‍ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റെറെസ്റ്റ് ലിറ്റിഗേഷന് രൂപം കൊടുത്തവരില്‍ ശാന്തി ഭൂഷണുമുണ്ടായിരുന്നു. എന്നും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും നീതിന്യായ സമൂഹത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
Keywords: Thiruvananthapuram, News, Kerala, Chief Minister, Condolence, Shanti Bhushan, Pinarayi-Vijayan, Chief Minister condoles the death of Shanti Bhushan.