Traffic Interrupted | റോഡില്‍ ചരക്കുലോറി കുടുങ്ങി; ചെറുപുഴയില്‍ ഗതാഗതം മുടങ്ങി
കണ്ണൂര്‍: (www.kvartha.com) ചരക്കുലോറി റോഡില്‍ കുടുങ്ങിയതിനാല്‍ മാത്തില്‍ ഗതാഗതം മുടങ്ങി. തിങ്കളാഴ്ച രാവിലെ 7.30 മണിയോടെയാണ് പയ്യന്നൂര്‍-ചെറുപുഴ റോഡില്‍ മാത്തില്‍ വൈപ്പിരിയം മദര്‍ സ്‌കൂളിന് സമീപം ടോറസ് റോഡിന് കുറുകെ കുരുങ്ങിയത്. ഇതോടെ പ്രധാന പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപെട്ടു.
തുടര്‍ന്ന് ചെറുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാങ്കോല്‍ ടൗണില്‍ നിന്നും സ്വാമിമുക്ക് വഴിയും വടശ്ശേരി വഴിയും തിരിച്ചു വിട്ടു. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോറോം ആലക്കാട് വഴിയും തിരിച്ചു വിട്ടു. തുടര്‍ന്ന് 10 മണിയോടെ റോഡില്‍ നിന്നും ടോറസ് മാറ്റി പയ്യന്നൂര്‍-ചെറുപുഴ റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു.
Keywords: Kannur, News, Kerala, Traffic, Road, Cherupuzha: Traffic Interrupted after lorry got stuck on the road.