Postmortem Report | 'പാടിയോട്ടും ചാലില്‍ നടന്നത് ബാലഹത്യ'; പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നു
May 25, 2023, 11:28 IST
ചെറുപുഴ: (www.kvartha.com) പെരിങ്ങോം പഞ്ചായതിലെ പാടിയോട്ടും ചാലില്‍ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നു. അതിക്രൂരമായ ബാലഹത്യയാണ് ദമ്പതികള്‍ നടത്തിയതെന്നാണ് വിവരം.
പൊലീസ് പറയുന്നത്: ഇളയ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മൂത്ത മകനെ ജീവനെ കെട്ടി തൂക്കിയുമാണ് അമ്മ ശ്രീജയും രണ്ടാം ഭര്‍ത്താവ് ഷാജിയും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്. ഇളയ മകള്‍ക്ക് കൊലപെടുത്തുന്നതിന് മുന്‍പ് ഉറക്കുഗുളിക നല്‍കിയിരുന്നു. സുജിന്‍, സുരഭി എന്നിവരെയാണ് ഉറക്കുഗുളിക നല്‍കിയതിന് ശേഷം സ്റ്റെയര്‍ കേസ് പടിയില്‍ കെട്ടിത്തൂക്കിയത്.
മൂത്ത മകന്‍ സൂരജിനെ ജീവനോടെ കെട്ടിത്തൂക്കിയെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ടിലുള്ളത്. ഇളയ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് കെട്ടി തൂക്കിയത്. മൂന്നുപേരുടെയും മരണം ഉറപ്പാക്കിയതിന് ശേഷമാണ് ഷാജിയും ശ്രീജയും കെട്ടിത്തൂങ്ങി മരിച്ചത്.
മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലെ പോസ്റ്റുമോര്‍ടത്തിനd ശേഷം ബുധനാഴ്ച വൈകീട്ടോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. സംഭവത്തില്‍ ചെറുപുഴ എസ്‌ഐ എം പി ഷാജിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kannur, News, Kerala, Family, Postmortem report, Death, Police, Killed, Suicide, Found dead, Cherupuzha: Death of 5 family members postmortem report out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.