സോളാര്‍ കേസില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും: ചെന്നിത്തല

 


കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍പെട്ട ഒരാളേയും യു.ഡി.എഫ് സംരക്ഷിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരള പോലീസിന്റെ അന്വേഷണത്തില്‍ അപാകതയൊന്നുമില്ല. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കും. അറസ്റ്റുകള്‍ നടക്കുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും: ചെന്നിത്തലസോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഓഫീസ് ക്ലര്‍ക്ക് ടെന്നി ജോപ്പന്റെ അറസ്റ്റിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം ഉണ്ടായത്.

Keywords : Kozhikode, Ramesh Chennithala, Politics, Accused, Police, Arrest, Solar Scam, UDF, Oommen Chandy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia