Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; വാഹനം പൂര്‍ണമായും കത്തി നശിച്ചു, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

 


അരൂര്‍: (www.kvartha.com) ദേശീയപാതയില്‍ ചന്തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാര്‍ ഓടിച്ചിരുന്ന പൊന്നാംവെളി സ്വദേശി വിഷ്ണു (27) അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

ചന്തിരൂര്‍ പാലത്തിന് സമീപത്തുവച്ച് തന്നെ നാട്ടുകാര്‍ കാറില്‍ നിന്നുയരുന്ന പുകയെക്കുറിച്ച് വിളിച്ചുപറയുന്നുണ്ടായിരുന്നു. എത്തേണ്ട സ്ഥലമായതിനെ തുടര്‍ന്ന് മീഡിയന്‍ ഗ്യാപിലൂടെ കാര്‍ വളക്കുന്നതിനിടയിലാണ് തീ ആളിപ്പടരുന്നത് വിഷ്ണുവിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ കാറില്‍ നിന്ന് ചാടിയിറങ്ങുകയായിരുന്നു. അരൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; വാഹനം പൂര്‍ണമായും കത്തി നശിച്ചു, യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords: News, Kerala, Vehicles, Car, Fire, Chanthiroor: Car caught fire.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia