ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവ്: കോടിയേരി

 


ADVERTISEMENT


ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവ്: കോടിയേരി
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവായി മാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ഏത് അഴിമതിയും ആര്‍ക്കും നടത്താം, അവരുടെയെല്ലാം രക്ഷകര്‍തൃസ്ഥാനം താനേറ്റെടുക്കാം എന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു. പ്രതിപക്ഷത്തിരുന്ന് പറഞ്ഞതെല്ലാം യുഡിഎഫ് ഇപ്പോള്‍ വിഴുങ്ങുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

Keywords: Oommen Chandy, Police, Kodiyeri Balakrishnan, Kerala, Kannur
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia