ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവ്: കോടിയേരി
Nov 19, 2011, 15:16 IST

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവായി മാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ഏത് അഴിമതിയും ആര്‍ക്കും നടത്താം, അവരുടെയെല്ലാം രക്ഷകര്‍തൃസ്ഥാനം താനേറ്റെടുക്കാം എന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു. പ്രതിപക്ഷത്തിരുന്ന് പറഞ്ഞതെല്ലാം യുഡിഎഫ് ഇപ്പോള്‍ വിഴുങ്ങുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
Keywords: Oommen Chandy, Police, Kodiyeri Balakrishnan, Kerala, Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.