ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.06.2020) മധ്യ-കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദം ഇപ്പോള്‍ വടക്ക് ആന്ധ്രാ പ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ നിലനില്‍ക്കുന്നു.

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

പ്രത്യേക മുന്നറിയിപ്പ്

12-06-2020 മുതല്‍ 16-06-2020 വരെ: തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. മധ്യ-കിഴക്ക് അറബിക്കടല്‍, കര്‍ണാടക, തെക്ക്-മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

12-06-2020 മുതല്‍ 15-06-2020 വരെ: വടക്ക് മഹാരാഷ്ട്ര തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

12-06-2020: ആന്ധ്രാ-ഒഡിഷ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ-ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Keywords:  Thiruvananthapuram, News, Kerala, Fishermen, Wind, Chances of strong wind; Fishermen alert
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia