Fire | വര്‍ക്‌ഷോപിന് തീപ്പിടിച്ച് 12 ബൈകുകള്‍ കത്തിനശിച്ചു; സ്ഥാപന ഉടമയ്ക്ക് പരുക്ക്
Oct 4, 2023, 10:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചാലക്കുടി: (KVARTHA) മുരിങ്ങൂരില്‍ ബൈക് വര്‍ക്‌ഷോപിന് തീപ്പിടിച്ച് സ്ഥാപന ഉടമയ്ക്ക് പരുക്ക്. തീ കെടുത്താനുള്ള ശ്രമത്തിനിടെയാണ് ആറ്റപ്പാടം കണ്ണമ്പിള്ളി അനീഷിന് (39) പരുക്കേറ്റത്. അനീഷ് ചാലക്കുടി താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. തീപ്പിടിത്തത്തെ തുടര്‍ന്ന് 12 ബൈകുകള്‍ കത്തിനശിച്ചിട്ടുണ്ട്. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.
മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപം അപാര്‍ട്‌മെന്റിന്റെ താഴെയുള്ള രണ്ട് ഷടറുള്ള മുറിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ തൊട്ട് മുകളിലെ ഫ്‌ലാറ്റിലേക്ക് പുകപടലം ഉയരുകയും പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയും ചെയ്തതോടെയാണ് സംഭവം അറിഞ്ഞത്. ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ അനീഷിനെ വിളിച്ചുവരുത്തുകയും അനീഷ് എത്തി ഷോപിന്റെ ഷടര്‍ ഉയര്‍ത്തി ബൈകുകള്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ അനീഷിന്റെ കൈകള്‍ക്ക് പൊള്ളലേല്‍ക്കുകയും ഷട്ടര്‍ താഴെ വീണ് ദേഹത്ത് പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നാലെ ചാലക്കുടിയില്‍ നിന്ന് അഗ്‌നിരക്ഷസേനയും കൊരട്ടി പൊലീസും സ്ഥലത്തെത്തി. ഇതിനിടെ ബൈകുകള്‍ കത്തിനശിച്ചിരുന്നു. ആഡംബര ബൈകുകള്‍ അടക്കം ലക്ഷക്കണക്കിന് വിലവരുന്ന ടൂവീലറുകളാണ് കത്തിനശിച്ചവയില്‍ അധികം. നാല് ലക്ഷത്തോളം വിലവരുന്ന ഡോമിനര്‍ എന്ന ബൈകും ഉണ്ട്. ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Chalakudy, Muringur, News, Fire, Bike, Injured, Chalakkudy: 12 bike caught fire; one injured, Chalakkudy: 12 bike caught fire; one injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

