Muslim League | സി എച് സെന്റര്‍ വിവാദം: കണ്ണൂര്‍ മുസ്ലീം ലീഗില്‍ അച്ചടക്ക നടപടി, 2 യൂത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ശാസന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജീവകാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതാണ്‌ കണ്ണൂര്‍ സി എച് സെന്റര്‍. എന്നാല്‍ ഇതിന്റെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെയും ചില മാധ്യമങ്ങളുടെയും നടപടിയില്‍ കണ്ണൂര്‍ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണയണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തു. 
Aster mims 04/11/2022

അതേസമയം സി എച് സെന്റര്‍ ആംബുലന്‍സ് വാന്‍ ഉദ്ഘാടന വേളയില്‍ ചിലര്‍ നടത്തിയ അനിഷ്ടകരമായ സംഭവങ്ങള്‍ മുസ്ലിം ലീഗ് പാര്‍ടിക്ക് അപമതിപ്പുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. ഇതിന് നേതൃത്വം നല്‍കിയ കണ്ണൂര്‍ സിറ്റിയിലെ യൂത് ലീഗ് പ്രവര്‍ത്തകരായ കെ കെ റാശിദ്, കെ പി നൗശാദ് എന്നിവരെ പരസ്യമായി ശാസിക്കാന്‍ യോഗം തീരുമാനിച്ചു. പാര്‍ടി സ്ഥാപനങ്ങള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും നടത്തുന്ന ദുഷ്പ്രചരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

Muslim League | സി എച് സെന്റര്‍ വിവാദം: കണ്ണൂര്‍ മുസ്ലീം ലീഗില്‍ അച്ചടക്ക നടപടി, 2 യൂത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ശാസന

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ ഖരീം ചേലേരി, ജനറല്‍ സെക്രടറി കെ ടി സഹദുല്ല, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ എ ലത്വീഫ്, കെ പി താഹിര്‍, സെക്രടറി എം പി മുഹമ്മദലി, മണ്ഡലം നേതാക്കളായ ഫാറൂഖ് വട്ടപ്പൊയില്‍, സി സമീര്‍, പിസി അഹ് മദ് കുട്ടി, കൊളേക്കര മുസ്തഫ, ടി കെ നൗശാദ്, കെ പി അബ്ദുല്‍ സലാം, പി വി താജുദ്ദീന്‍, പിസി അമീനുല്ല, കെ സൈനുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kannur, News, Kerala, Muslim League, Disciplinary Action,CH Center Controversy: Kannur Muslim League Disciplinary Action.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia