SWISS-TOWER 24/07/2023

നേരിയ ആശാ കിരണം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കാര്‍ഷിക വിളകള്‍ കൊണ്ടുപോകാന്‍ കേന്ദ്ര അനുമതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മട്ടന്നൂര്‍: (www.kvartha.com 05.05.2020) സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ കണ്ണൂര്‍ വിമാനത്താവളത്തിന് ആശ്വാസ കിരണം. വിമാനത്താവളത്തിലൂടെയുള്ള ചരക്കുകടത്ത് യാഥാര്‍ത്ഥ്യമാകുന്നതിലെ വലിയൊരു നാഴികക്കല്ലാണ് കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിച്ചതോടെ കൈവന്നിരിക്കുന്നത്. കാര്‍ഷിക വിളകളുടെ കയറ്റിറക്കുമതിക്കുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം ലഭ്യമായത്. കസ്റ്റംസ് ക്ലിയറന്‍സാണ് അടുത്ത കടമ്പ. ഇതുകൂടി ലഭിച്ചാല്‍ പഴങ്ങളും പച്ചക്കറികളും തൈകളും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാം.

വിപുലമായ കാര്‍ഗോ സമുച്ചയം പൂര്‍ത്തിയായിട്ട് മാസങ്ങളായെങ്കിലും കൃഷി മന്ത്രാലയത്തിന്റെയും കസ്റ്റംസ് വകുപ്പിന്റെയും അനുമതി ലഭിക്കാത്തതിനാല്‍ കയറ്റുമതി ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കൊവിഡ് വ്യാപനവും ലോക് ഡൗണും വന്നത്.കണ്ണൂര്‍ വിമാനത്താവളം വിഭാവനം ചെയ്യുമ്പോള്‍ തന്നെയുള്ള വലിയൊരു സ്വപ്നമാണ് ചരക്കുകടത്ത്. വിമാനത്താവളത്തിന്റെ സാമ്പത്തിക നിലകൂടി ഭദ്രമാക്കുന്ന ഘടകമാണിത്.

കസ്റ്റംസ് ക്ലിയറന്‍സും ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ എംഡി വി തുളസീദാസ് പറഞ്ഞു. അതുകൂടി ലഭിച്ചാല്‍ മാത്രമേ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാവൂ. അതേസമയം, കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കാര്‍ഷിക വിഭവങ്ങള്‍ അയക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരിയ ആശാ കിരണം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കാര്‍ഷിക വിളകള്‍ കൊണ്ടുപോകാന്‍ കേന്ദ്ര അനുമതി

Keywords:  Mattannur, News, Kerala, Airport, Import, Export, Agricultural crops, Permit, Central government, Kannur Airport, Central permit importing agricultural crops from Kannur Airport
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia