ADVERTISEMENT
തിരുവനന്തപുരം: വിവാദപ്രസംഗത്തില്‍ കെ സുധാകരനെതിരെ സിബിഐ കേസെടുത്തിട്ടില്ലെന്ന് ക്രൈം ഡിറ്റാച്ച്മെന്റ് കോടതിയെ അറിയിച്ചു. സുധാകരനെതിരെ സുപ്രീംകോടതി അയച്ച കത്ത് സി.ബി.ഐ ചെന്നൈ യൂണിറ്റിന് കൈമാറുക മാത്രമാണ് ചെയ്തത്. ക്രൈം ഡിറ്റാച്ച്മെന്റ് എസി കെ.ഇ ബൈജുവാണ് ഇതുസംബന്ധിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിശദീകരണം നല്‍കിയത്. കെ സുധാകരനെതിരായ കേസ് സിബിഐ അന്വേഷിക്കുന്നുവെന്നായിരുന്നു ക്രൈം ഡിറ്റാച്ച്മെന്റ് നേരത്തേ കോടതിയില്‍ അറിയിച്ചിരുന്നത്.
കെ.കരുണാകരന് മന്ത്രിസഭയുടെ കാലത്ത് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്ന സുധാകരന്റെ വിവാദ പ്രസംഗത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരുന്നത്.

Keywords: Kerala, K Sudhakaran, Thiruvananthapuram, Controversy, Speech, Court, Bribe, CBI,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.