സ്‌കൂളിലെ ശോചനീയാവസ്ഥ; വാതിലുകളും ജനലുകളും സ്ഥാപിച്ച പിടിഎക്കെതിരെ കേസ്
Nov 27, 2019, 12:50 IST
തൃശ്ശൂര്‍: (www.kvartha.com 27.11.2019) തൃശ്ശൂര്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ഹൈസ്‌ക്കൂളിലെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വാതിലുകളും ജനലുകളും സ്ഥാപിച്ച പിടിഎക്കെതിരെ കേസ്. കഴിഞ്ഞ വേനലവധിക്കാലത്തു നടത്തിയ നിര്‍മാണ പ്രവര്‍ത്തനത്തെ ചൊല്ലി നല്‍കിയ പരാതിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്കെതിരെയാണ് ഹൈക്കോടതിയില്‍ കേസ് നടക്കുന്നത്.
24 വര്‍ഷത്തിലേറെയായി സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി സെന്റ് തോമസ് ഫെറോന പള്ളിയും സെന്റ് ഫ്രാന്‍സിസ് റീഡിങ് അസോസിയേഷനും തമ്മിലുള്ള കേസ് സുപ്രീം കോടതിയിലാണ്. 2014 ല്‍ സ്‌കൂളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
ക്ലാസില്‍ പാമ്പ് ശല്യവും നായ ശല്യവുമെല്ലാം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജനലുകളും വാതിലുകളും പിടിഎ നന്നാക്കിയത്. കെട്ടിടത്തിന്റെ പഴക്കംചെന്ന മേല്‍ക്കൂരയ്ക്ക് താഴെ സീലിംഗ് വച്ചു. പിടിഎയുടെ നടപടി കോടതിയലക്ഷ്യമാണെന്നെന്നാണ് റീഡിംഗ് അസോസിയേഷന്റെ നിലപാട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thrissur, News, Kerala, Case, High Court, school, Case against PTA in Thrissur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.