കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്ന ഫെയ്‌സ്ബുക്ക് പരാമര്‍ശം നടത്തിയതിന് പ്രവാസി മലായാളിക്കെതിരെ കേസെടുത്തു

 


ADVERTISEMENT


തലശേരി: (www.kvartha.com 02.06.2020) ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രനെ അപമാനിക്കുന്ന വിധത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും മാനസിക സംഘര്‍ഷത്തിനിടയാക്കി അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിയിടുകയും ചെയ്തുവെന്ന ആരോപണ വിധേയനായ പ്രവാസി മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്കെതിരെയാണ് കേസെടുത്തത്.

ജൂണ്‍ 21നാണ് കെ സുരേന്ദ്രന്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദീവേഷ് ചേനോളി കെ സുരേന്ദ്രനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് സുരേന്ദ്രന്റെ മരണകാരണമെന്ന് കാണിച്ച് കെപിസിസി മെമ്പര്‍ കെ പ്രമോദ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഈ പ്രചരണം കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സതീശന്‍ പാച്ചേനി പൊലീസില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ വിദേശത്തുള്ള ദീവേഷ് മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നേരത്തെയും ഇയാള്‍ ഫെയ്‌സ്ബുക്കിലൂടെ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയിരുന്നുവെന്ന് പരാതിയുണ്ട്

കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്ന ഫെയ്‌സ്ബുക്ക് പരാമര്‍ശം നടത്തിയതിന് പ്രവാസി മലായാളിക്കെതിരെ കേസെടുത്തു

Keywords:  Thalassery, News, Kerala, Case, attack, Police, Facebook, Complaint, Post, Malayali expat, Case against malayali expat
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia