Police Booked | തെരുവ് നായ്ക്കളെ വിഷം കൊടുത്തുകൊന്ന് കുഴിച്ചുമൂടിയതായി പരാതി; 5 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: (www.kvartha.com) തെരുവു നായ്ക്കളെ വിഷം കൊടുത്തു കൊന്ന് കുഴിച്ചുമൂടിയതായി പരാതി. കരകുളത്താണ് മൂന്ന് നായ്ക്കളെ തിങ്കളാഴ്ച നാട്ടുകാര്‍ കുഴിച്ചു മൂടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ 5 പേര്‍ക്കെതിരെ വട്ടപ്പാറ പൊലീസ് കേസെടുത്തു. പട്ടിയെ വിഷം കൊടുത്ത് കൊന്ന് കുഴിച്ചു മൂടിയതാണെന്ന് മൃഗ സ്‌നേഹികളുടെ പരാതിയിലാണ് അഞ്ചു പേര്‍ക്കെതിരെ കേസ്.
വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താനായി പട്ടികളെ പുറത്തെടുത്ത് പോസ്റ്റുമോര്‍ടം നടത്തി. പോസ്റ്റുമോര്‍ടം ഫലം വന്നതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കുകയുളളൂവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രതിചേര്‍ത്ത നാട്ടുകാരാണോ പട്ടിയ കൊന്നതെന്ന് വ്യക്തമാകാന്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Case, Police, Complaint, Case against Five persons for killing dogs.