സിപിഎം നേതാവിനെതിരെ കൊലവിളി: അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Jun 23, 2020, 16:33 IST
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com 23.06.2020) കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും സിപിഎം കണ്ണപുരം ഏരിയ സെക്രട്ടറിയുമായ പി പി ഷാജിറിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം പരാതി നല്‍കി. കണ്ണപുരം പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച ബിജെപി കല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പ്രദേശത്ത് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം നടന്നിട്ടും പൊലീസ് കണ്ണടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മാര്‍ച്ചിനിടയില്‍ ഉമ്മയെ കണ്ട് മരിക്കില്ല, വീട്ടുകാരെ കാണില്ല, കൊത്തിയെറിഞ്ഞ് കാട്ടില്‍ തള്ളും, വീട്ടില്‍ കയറി വെട്ടും തുടങ്ങിയ പ്രകോപനകരമായ മുദ്രാവാക്യങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ മുഴക്കിയത്.
ബിജെപി പ്രവര്‍ത്തകര്‍ സറ്റേഷനു മുന്‍പില്‍ മാര്‍ഗതടസം സൃഷ്ടിച്ച് സമരപന്തല്‍ കെട്ടുന്നത് തടയാന്‍ ശ്രമിച്ച സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശിവന്‍ ചോടോത്തിന് പരുക്കേറ്റിരുന്നു. ഈ സംഭവത്തില്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടഞ്ഞതിന് 20 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Payyannur, News, Kerala, BJP, Case, Police, CPM, Politics, Case against five BJP workers
പ്രദേശത്ത് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം നടന്നിട്ടും പൊലീസ് കണ്ണടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മാര്‍ച്ചിനിടയില്‍ ഉമ്മയെ കണ്ട് മരിക്കില്ല, വീട്ടുകാരെ കാണില്ല, കൊത്തിയെറിഞ്ഞ് കാട്ടില്‍ തള്ളും, വീട്ടില്‍ കയറി വെട്ടും തുടങ്ങിയ പ്രകോപനകരമായ മുദ്രാവാക്യങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ മുഴക്കിയത്.
Keywords: Payyannur, News, Kerala, BJP, Case, Police, CPM, Politics, Case against five BJP workers
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

