കൊവിഡ് 19; നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ സബ് കലക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
Mar 27, 2020, 09:44 IST
തിരുവനന്തപുരം: (www.kvartha.com 27.03.2020) കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെ കേസെടുക്കും. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടര്‍ ഈ മാസം 19 മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു.
വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഉത്തര്‍പ്രദേശ് സ്വദേശിയായ സബ് കലക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കാണ്‍പൂരിലാണെന്നായിരുന്നു മറുപടി. യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് വ്യാഴാഴ്ച തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര.
Keywords: Thiruvananthapuram, News, Kerala, IAS Officer, Case, Anupam Mishra, IAS, Covid 19, case against Anupam Mishra IAS

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.