Crisis | ഏലക്കയുടെ വില കുതിച്ചതോടെ മോഷണം വ്യാപകം; കർഷകർ പ്രതിസന്ധിയിൽ

 
Cardamom Theft on the Rise in Idukki
Cardamom Theft on the Rise in Idukki

Representational Image Generated by Meta AI

● കായ് വളരുന്ന ശരമടക്കം ഇറുത്തെടുത്താണ് മിക്കയിടത്തും മോഷണം.
● കർഷകർക്ക് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ട അവസ്ഥ.
● പൊലീസ് നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

ഇടുക്കി: (KVARTHA) ഏലക്കയുടെ വില കുതിച്ചുയർന്നതോടെ ജില്ലയിൽ ഏലക്കാ മോഷണം വ്യാപകമായിരിക്കുകയാണെന്ന് പരാതി. വണ്ടൻമേട് പൊലീസ് കഴിഞ്ഞ ദിവസം തമിഴ്നാട് തേനിയിലെ  ഗുണശേഖരൻ (58) എന്നയാളെ ഏലക്കാ മോഷണക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

ഉത്പാദനക്കുറവും കീടബാധയും മൂലം പ്രതിസന്ധിയിലായിരുന്ന ഏലം കർഷകർക്ക് വില വർധനവ് വലിയ ആശ്വാസമായിരുന്നു. എന്നാൽ മോഷണ സംഭവങ്ങൾ പതിവായി ആവർത്തിക്കുന്നതോടെ കർഷകർ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന വരുമാനമാണ് മോഷ്ടാക്കൾ കവർന്നെടുക്കുന്നതെന്ന് കർഷകർ ദുഃഖത്തോടെ പറയുന്നു.

cardamom thefts surge as prices soar

തോട്ടങ്ങളിലെ കായ് വളരുന്ന ശരമടക്കം ഇറുത്തെടുത്താണ് മിക്കയിടത്തും മോഷണം. കഴിഞ്ഞ ദിവസം കൊച്ചറയിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. തോട്ടത്തിൽ പണികൾക്കായി എത്തിയ തൊഴിലാളികളാണ് മോഷണം നടന്നതായി മനസിലാക്കിയത്. പിഞ്ചുകായ്കള്‍ അധികമുള്ള ശരങ്ങളാണ് മോഷ്ടാക്കള്‍ മുറിച്ചെടുത്തത്.

മോഷണം വ്യാപകമായതോടെ കർഷകർക്ക് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കേണ്ട അവസ്ഥയായിരിക്കുകയാണ്. പൊലീസ് ഇത്തരം സംഭവങ്ങൾ തടയുന്നതിന് കൂടുതൽ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

#cardamomtheft #idukki #farmers #kerala #agriculture #crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia