SWISS-TOWER 24/07/2023

Accident | നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് പരുക്ക്

 


ADVERTISEMENT

നേമം: (www.kvartha.com) നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. വാഹനം ഓടിച്ചിരുന്നയാള്‍ക്ക് നിസാര പരുക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ മലയം ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മലയിന്‍കീഴ് ഭാഗത്തേക്ക് പോകുകയായിരുന്ന ബിജു എന്നയാള്‍ ഓടിച്ചിരുന്ന റെനോ ക്വിഡ് കാറാണ് അപകടത്തില്‍പെട്ടത്.

Aster mims 04/11/2022

കാര്‍ നിയന്ത്രണം വിട്ടതോടെ മറിഞ്ഞ് ഷാജിയുടെ ഉടമസ്ഥതയില്‍ ഉള്ള വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ വീടിന് കേടുപാടുകള്‍ ഉണ്ടായി. ജനാലകള്‍ തകര്‍ന്നു. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന രണ്ട് സൈക്‌ളുകളും തകര്‍ന്നിട്ടുണ്ട്. അതേസമയം പരുക്കേറ്റ ബിജു ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. മലയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി.

Accident | നിയന്ത്രണംവിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് പരുക്ക്

Keywords: News, Kerala, Car, Accident, Injured, Car overturned on top of the house.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia