നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്ഫോമറിന്റെ തൂണില്‍ ഇടിച്ച് തീപിടിച്ചു; യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി
                                                 Mar 1, 2021, 12:26 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കുറവിലങ്ങാട്: (www.kvartha.com 01.03.2021) നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്ഫോമറിന്റെ തൂണില്‍ ഇടിച്ച് തീപിടിച്ചു. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് മോനിപ്പള്ളി ഉഴവൂര്‍ റോഡില്‍ ആല്പാറ പായസപ്പടി ഭാഗത്തായിരുന്നു അപകടം. മോനിപ്പള്ളി കൊക്കരണി ഭാഗം കാരമയില്‍ റെജിമോന് (52) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിയ റെജിമോനെ സിവില്‍ പൊലീസ് ഓഫിസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ശബ്ദം കേട്ട് സമീപത്തു താമസിക്കുന്ന കിടങ്ങൂര്‍ പൊലീസ് സ്റ്റേഷന് സിപിഒ നിരപ്പേല്‍ എബി ജോസഫ് ഓടിയെത്തുകയായിരുന്നു.  
 
  ഈ സമയം ട്രാന്‍സ്ഫോമര്‍ കാറിനു മുകളിലേക്ക് വീണ് ഓയില്‍ ചോര്‍ന്നു കാറിനു തീ പിടിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് എബി കാര്‍ വാതിലിന്റെ ചില്ല് കൈ കൊണ്ടു പൊട്ടിച്ച് റെജിയെ കാറിനുള്ളില്‍ നിന്ന് വേഗത്തില്‍ വലിച്ചിറക്കി. രക്ഷപ്പെടുത്തി മിനിറ്റുകള്‍ക്കുള്ളില്‍ കാറും ട്രാന്‍സ്ഫോമറും പൂര്‍ണമായും കത്തിനശിച്ചു. കാറിനുള്ളിലെ പണം, മൊബൈല്‍ ഫോണ്‍, രേഖകള്‍ എന്നിവ കത്തിനശിച്ചു.  കുറവിലങ്ങാട് പൊലീസും കൂത്താട്ടുകുളം അഗ്നിരക്ഷാ സേനയും എത്തി തീയണച്ചു. 
  Keywords:  News, Kerala, Accident, Car, Escaped, Police, Car crashes into transformer and catches fire; Police officer as savior 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
