ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
Nov 12, 2016, 20:30 IST
കൊച്ചി: (www.kvartha.com 12.11.2016) ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെങ്കിലും ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തോപ്പും പടി പാലത്തില്‍ വെച്ചായിരുന്നു സംഭവം.
അപകടം നടക്കുമ്പോള്‍ ആന്റണി മാത്രമാണ് കാറിലുണ്ടായിരുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും നെടുമ്പാശേരിയിലേയ്ക്ക് പോവുകയായിരുന്നു കാര്‍.
കാറിന്റെ മുന്‍ ഭാഗത്താണ് ആദ്യം തീപടര്‍ന്നത്. ഇത് കണ്ടപ്പോള്‍ തന്നെ ആന്റണി കാര്‍ നിര്‍ത്തി പുറത്തിറങ്ങി. വിവരമറിഞ്ഞ് അഗ്‌നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.
Keywords: Kerala, Kochi, Car, Caught, Fire, Escaped, Driver
അപകടം നടക്കുമ്പോള്‍ ആന്റണി മാത്രമാണ് കാറിലുണ്ടായിരുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും നെടുമ്പാശേരിയിലേയ്ക്ക് പോവുകയായിരുന്നു കാര്‍.
കാറിന്റെ മുന്‍ ഭാഗത്താണ് ആദ്യം തീപടര്‍ന്നത്. ഇത് കണ്ടപ്പോള്‍ തന്നെ ആന്റണി കാര്‍ നിര്‍ത്തി പുറത്തിറങ്ങി. വിവരമറിഞ്ഞ് അഗ്‌നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.