എം.വി ജയരാജന്റെ റിലീസിംഗ് ഉത്തരവുമായി പോയ വാഹനം അപകടത്തില്‍പെട്ടു
Nov 16, 2011, 15:07 IST
ADVERTISEMENT
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നും എം.വി ജയരാജന്റെ റിലീസിംഗ് ഉത്തരവുമായി പോയ കാര്‍ അപകടത്തില്‍പെട്ടു. കാറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ഡ്രൈവര്‍ക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനും പ്യൂണുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. സുപ്രീംകോടതി ഇന്നലെ ജയരാജന് ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ രാവിലെ ഹൈക്കോടതിയില്‍ പൂര്‍ത്തിയാക്കി ജയിലില്‍ ഹാജരാക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
