വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍ക്കരണം അംഗീകരിക്കാനാവില്ല: ചെന്നിത്തല
Jul 17, 2012, 18:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല.
വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ക്ക് സംസ്ഥാനത്തെ പരിസ്ഥിതിവാദികള്‍ തടസ്സം നില്‍ക്കുകയാണ്. അഞ്ച് പുതിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള സാഹചര്യം ഇന്ന് സംസ്ഥാനത്തുണ്ട്. എന്നാല്‍ പരിസ്ഥിതിവാദികള്‍ ഇതിനെ എതിര്‍ക്കുന്നു. വികസന പ്രകിയയ്ക്ക് തടസ്സം നില്‍ക്കുന്ന ഇത്തരക്കാരെ പരിസ്ഥിതി മൗലികവാദികള്‍ എന്ന് താന്‍ വിളിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം വൈദ്യുതി മേഖലയില്‍ സ്വകാര്യപങ്കാളിത്തം ആവശ്യമാണെന്ന് ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു. ഡല്‍ഹിയില്‍ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് ആസൂത്രണകമ്മിഷന്‍ഉപാധ്യക്ഷന്‍സ്വകാര്യ പങ്കാളിത്തത്തിന്റെ ആവശ്യകത വിശദീകരിച്ചത്.
എന്നാല്‍മൊണ്ടേകിന്റെ പരാമര്‍ശം കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍അറിയിച്ചു. സ്വകാര്യപങ്കാളിത്തെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെ.സി.വേണുഗോപാല്‍പറഞ്ഞു.വൈദ്യുതമന്ത്രി ആര്യാടന്‍മുഹമ്മദ് എത്താത്തതിനാല്‍ വൈദ്യുതിവകുപ്പ് സെക്രട്ടറിയാണ് യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത്.
English Summery
Can't approve privatization in electricity board: Chennithala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

