കേരളത്തിന്‌ കൂടുതല്‍ വൈദ്യുതി നല്‍കാനാവില്ല: കെ.സി വേണുഗോപാല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കേരളത്തിന്‌ കൂടുതല്‍ വൈദ്യുതി നല്‍കാനാവില്ല: കെ.സി വേണുഗോപാല്‍
ആലപ്പുഴ: സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഇനിയും കൂടുതല്‍ വൈദ്യുതി നല്‍കാനാവില്ലെന്ന്‌ ഊര്‍ജ്ജ സഹമന്ത്രി കെ.സി വേണുഗോപാല്‍. കേന്ദ്രപൂളില്‍ നിന്നും കേരളത്തിന്‌ വൈദ്യുതി നല്‍കാനാവില്ല. ഇതുവരെ നല്‍കിയ വൈദ്യുതി തന്നെ സര്‍വ്വകാല റെക്കോര്‍ഡാണ്‌. കേരളത്തിന്‌ ഇനി വൈദ്യുതി നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ഇടപെടും- മന്ത്രി പറഞ്ഞു. പുറത്തു നിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോള്‍ നിരക്ക് വര്‍ധന സ്വാഭാവികമാണ്. ഈ സ്വാഭാവിക വര്‍ധന മാത്രമാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ കാര്യമായി ബാധിക്കാത്ത വിധത്തിലാണ് നിരക്കുവര്‍ധന നടപ്പാക്കിയിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്കെതിരെ വിഎം സുധീരന്‍ രംഗത്തെത്തി. വൈദ്യുതി നിരക്ക് വര്‍ധന പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന്‌ സുധീരന്‍ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയില്‍ ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്കു തിരിച്ചടിയാണ് ചാര്‍ജ് വര്‍ധന. വൈദ്യുതി ഉപഭോഗം കുറച്ചും കുടിശിക പിരിച്ചും വൈദ്യുതി മോഷണം തടഞ്ഞും കൃത്യമായി നീങ്ങിയാല്‍ ജനങ്ങളുടെ മേല്‍അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summery
Can't allow more power to Kerala: KC Venugopal
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia