പുകയരുത്, ജ്വലിക്കണം: നിരവധിപേര്‍ക്ക് പ്രത്യാശയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ കാന്‍സര്‍ അതിജീവന പോരാളി ഇനി ഓര്‍മ; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

 


തിരുവനന്തപുരം: (www.kvartha.com 15.05.2021) അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും നിരവധി പേര്‍ക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. 27 വയസായിരുന്നു. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചിത്സയിലിരിക്കെ പുലര്‍ചെ 3.30 മണിക്കായിരുന്നു അന്ത്യം. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്തനായിരുന്നു. നിരവധിപേര്‍ക്ക് പ്രത്യാശയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ നന്ദു ജീവിതത്തിന്റെ ഓരോ ഘട്ടവും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നയാളായിരുന്നു നന്ദു.

പുകയരുത്, ജ്വലിക്കണം: നിരവധിപേര്‍ക്ക് പ്രത്യാശയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ കാന്‍സര്‍ അതിജീവന പോരാളി ഇനി ഓര്‍മ; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

Keywords:  Thiruvananthapuram, News, Kerala, Death, Cancer, Hospital, Treatment, Nandu Mahadeva, Cancer Survivor, Social media, Cancer Survivor Nandu Mahadeva Passed Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia