സച്ചിദാനന്ദന്റെയും പി.കെ പാറക്കടവിന്റെയും ധീരമായ നിലപാട്: കാംപസ് ഫ്രണ്ട്
Oct 10, 2015, 13:30 IST
കോഴിക്കോട്: (www.kvartha.com 10.10.2015) കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ സ്ഥാനങ്ങള്‍ രാജി വെക്കുകയും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുകയും ചെയ്ത കെ. സച്ചിദാനന്ദന്റെയും പി.കെ പാറക്കടവിന്റെയും സാറാ ജോസഫിന്റെയും നിലപാട് ധീരമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ പ്രസ്താവിച്ചു. സാംസ്‌കാരിക മേഖലയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടത്തുന്ന അക്രമങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണ്.
ഭക്ഷണ സ്വാതന്ത്ര്യത്തെ അധികാരത്തിന്റെ തണലില്‍ കൊന്നൊടുക്കുകയാണവര്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂട്ടരും രാജ്യത്ത് നിശബ്ദ അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാംസ്‌കാരിക കേരളത്തിന്റെ ഫാഷിസ്റ്റു വിരുദ്ധ നിലപാട് ജനാധിപത്യ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ജനങ്ങള്‍ ഭക്ഷിക്കാനും സംസാരിക്കാനും എഴുതാനും പ്രണയിക്കാനും ഭയക്കുന്ന ഒരു അവസ്ഥയാണ് മോഡി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഉണ്ടാക്കിയിട്ടുള്ളത്. ദളിതരെയും മതന്യൂനപക്ഷങ്ങളെയും തിരഞ്ഞുപിടിച്ച് അക്രമിച്ചു കൊണ്ടിരിക്കുന്നു. രാജ്യത്തെ മതേതരത്വത്തെയും ജനാധിപത്യത്തെയും കൊലയ്ക്കു കൊടുക്കുകയാണ് ഭരണകൂടം. സ്ഥാനങ്ങള്‍ രാജിവെച്ചും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയും നടക്കുന്ന പ്രതിഷേധം പ്രതീകാത്മകമാണ്. ഈ പ്രതിഷേധം രാജ്യം ഏറ്റെടുക്കേണ്ടതാണെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു.

Keywords : Kozhikode, Kerala, Award, Campus Front, Modi Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.