എബിവിപി പ്രവര്‍ത്തകന്റെ കൊല; ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എബിവിപി പ്രവര്‍ത്തകന്റെ കൊല; ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ആലപ്പുഴ: ക്രിസ്ത്യന്‍ കോളേജില്‍ സംഘര്‍ഷത്തിനിടയില്‍ വെട്ടേറ്റ് മരിച്ച എബിവിപി പ്രവര്‍ത്തകന്‍ വിശാലിന്റെ കൊലപാതകകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലായി. കൈപ്പള്ളി പൂന്തല സ്വദേശി ഷമീര്‍ റാവുത്തറാണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് അംഗത്വവുമുണ്ട്.

എന്നാല്‍ ഷമീറിന് യൂത്ത് കോണ്‍ഗ്രസ് അംഗത്വം ഇല്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. വിശാല്‍ വധവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് പിടിയിലായത്.

കൊല്ലപ്പെട്ട വിശാല്‍ പത്തനം തിട്ട കോന്നി എന്‍.എസ്.എസ് കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിയാണ്‌. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌ വിശാല്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയത്. ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണപരിപാടി ഒരുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്

English Summery
Campus Front activist arrested in Vishal's murder 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script