സര്‍കാരില്‍ നിന്ന് അനുകൂല നിലപാട്; 21 മുതല്‍ നടത്താനിരുന്ന ബസ് സമരം മാറ്റിവച്ചു

 


തിരുവനന്തപുരം:  (www.kvartha.com 18.12.2021) നിരക്ക് വര്‍ധനവില്‍ സംസ്ഥാന സര്‍കാരില്‍ നിന്ന് അനുകൂല നിലപാട് ലഭിച്ചതിനെ തുടര്‍ന്ന് 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. ഇന്ധന വിലയും അറ്റകുറ്റപ്പണിയുടെ ചെലവും കാരണം സെര്‍വീസ് നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാന്‍ ബസുടമകള്‍ തീരുമാനിച്ചത്.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധനവ് എന്നീ ആവശ്യങ്ങളാണ് സര്‍കാരിന് മുന്നില്‍ ഉന്നയിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നാണ് സര്‍കാര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരത്തില്‍നിന്ന് പിന്മാറിയത്. 

സര്‍കാരില്‍ നിന്ന് അനുകൂല നിലപാട്; 21 മുതല്‍ നടത്താനിരുന്ന ബസ് സമരം മാറ്റിവച്ചു

Keywords:  Thiruvananthapuram, News, Kerala, Strike, Bus, Government, Students, Bus strike scheduled to start on the 21st postponed
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia