Concession | വിദ്യാര്‍ഥികളുടെ യാത്ര കണ്സെഷന് ഒഴിവാക്കണം, ഇല്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നും ബസുടമകള്‍
Feb 28, 2023, 10:51 IST
തിരുവനന്തപുരം: (www.kvartha.com) വിദ്യാര്‍ഥികളുടെ യാത്ര കണ്സെഷന് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നും കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന്. ആവശ്യമെങ്കില്‍ 18 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും യാത്രാ സൗജന്യം നല്‍കുക.
ഇക്കാര്യത്തില്‍ സര്‍കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും ബസുടമകള്‍ അറിയിച്ചു. അതേസമയം കെഎസ്ആര്‍ടിസി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യു രംഗത്ത്. 25 കഴിഞ്ഞവര്‍ക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, bus, Students, bus, Bus owners says that concession of students should be avoided, if not, strike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.