ബസ് ഉടമകളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഗതാഗത മന്ത്രി

 



തിരുവനന്തപുരം: (www.kvartha.com 25.04.2020) ബസ് ഉടമകളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തണമെങ്കില്‍ സര്‍ക്കാര്‍ സഹായം വേണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രി മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചത്. ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ബസ് ഉടമകള്‍ മുന്നോട്ട് വച്ചിരുന്നു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സീറ്റില്‍ ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നും അത് വലിയ നഷ്ടമായിരിക്കുമെന്നും ബസ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. ബസ് ഓടിക്കാനുള്ള ഇന്ധനത്തിനുള്ള പണം പോലും കിട്ടില്ലെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. റോഡ്, ഇന്ധന നികുതിയില്‍ ഇളവ് വേണമെന്നും സര്‍ക്കാര്‍ സഹായം വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളാണ് ഗതാഗതമന്ത്രി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതേസമയം ബസ് ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

ബസ് ഉടമകളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഗതാഗത മന്ത്രി

Keywords:  Thiruvananthapuram, News, Kerala, bus, bus, Minister, Chief Minister, Charges, A K Saseendran, Bus owners demand to increase the charges
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia