Bus Driver | 'കുഞ്ഞിനെ മടിയിലിരുത്തി ബസ് ഡ്രൈവറുടെ യാത്ര'; ദൃശ്യങ്ങള്‍ വൈറലായതോടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Mar 3, 2023, 17:59 IST
കൊല്ലം: (www.kvartha.com) രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സാഹസികമായി ബസ് ഓടിച്ച സംഭവത്തിന് പിന്നാലെ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ബസ് ഓടിച്ച അന്‍സലിന്റെ ലൈസന്‍സ് മോടോര്‍ വാഹന വകുപ്പ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കരുനാഗപ്പള്ളി ആര്‍ടിഒ ആണ് പന്തളം റൂടിലോടുന്ന ലീന ബസിന്റെ ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തിയത്. വര്‍ക് ഷോപില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അന്‍സല്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകനെ മടിയിലിരുത്തി ബസോടിച്ചത്. ട്രെനിങ് അടക്കം പൂര്‍ത്തിയായ ശേഷമേ ഇനി അന്‍സലിന് ലൈസന്‍സ് തിരിച്ചുകിട്ടുകയുള്ളൂവെന്നാണ് വിവരം.
Keywords: Kollam, News, Kerala, bus, Suspension, Driving license, Bus driver's license suspended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.