ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഇടുക്കി: (www.kvartha.com 13/07/2015)  കുട്ടിക്കാനംകട്ടപ്പന റൂട്ടിലെ സ്വരാജില്‍ ടിപ്പറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പകല്‍ മൂന്നോടെ സ്വരാജ് ടൗണിലെ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. പശുപ്പാറയില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന ബസും മാട്ടുക്കട്ടയ്ക്ക് ലോഡുമായി പോയ ടിപ്പര്‍ ലോറിയുമാണ് അപകടത്തില്‍പെട്ടത്. ബസിനുള്ളിലേക്ക് ടിപ്പര്‍ ഇടിച്ചു കയറി. 
 
പരുക്കേറ്റ ബസ് െ്രെഡവര്‍ കാമാക്ഷി പാറക്കടവ് ചിറ്റടിയില്‍ ഷിന്‍സ്(28), നരിയംപാറ പടിക്കപറമ്പില്‍ അപര്‍ണ(28), സ്വരാജ് പുറന്തോട്ടില്‍ തങ്കപ്പന്‍(76), കാറ്റാടികവല ചീന്തലാര്‍ എസ്‌റ്റേറ്റ് മുനിസ്വാമി(58), ഭാര്യ ഗീത (50), നെല്ലിപ്പാറ പുതുപ്പറമ്പില്‍ ഷിജോ ജോസഫ്(29), മാട്ടുക്കട്ട ചെമ്പനാനിയ്ക്കല്‍ സിജി തോമസ്(44), കട്ടപ്പന ആനിക്കുന്നേല്‍ രമ്യ അഫ്രേം(31), മകന്‍ അമല്‍ അഫ്രേം(11) എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും കാഞ്ചിയാര്‍ പ്രസീദ ഭവന്‍ കൃഷ്ണപിള്ള(64), സ്വരാജ് കുര്യന്‍തറയില്‍ കരുണാകരന്‍(68), ഉപ്പുതറ വലികല്ലിങ്കല്‍ ഭാസ്‌കരന്‍(67), കാഞ്ചിയാര്‍ വാണിയത്ത് ഇന്ദു(25), ടിപ്പര്‍ െ്രെഡവര്‍ മാട്ടുക്കട്ട തീമ്പള്ളികുന്നേല്‍ സുരേന്ദ്രന്‍(51) എന്നിവരെ ലബ്ബക്കട ഗവണ്‍മെന്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
 
ബസ് െ്രെഡവര്‍ ഷിന്‍സിന്റെ ഇടതുകാല്‍ ഒടിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. കട്ടപ്പനയില്‍ നിന്നും ഫയര്‍ഫോഴ്‌സും പോലിസും എത്തി നാട്ടുകാരുടെ സഹായത്തോടെ ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസും ലോറിയും വഴിയില്‍ നിന്നും നീക്കിയത്. അപകടത്തെ തുടര്‍ന്നു വാഹനങ്ങള്‍ ലബ്ബക്കടയില്‍ നിന്നും വെള്ളിലാംകണ്ടം വഴിയും സ്വരാജില്‍ നിന്നും മുരിക്കാട്ടുകുടി വഴിയും തിരിച്ചു വിട്ടു. ബസില്‍ 30ഓളം യാത്രക്കാരാണുണ്ടായിരുന്നത്.
 
   Keywords :  Idukki, Kerala, Bus, Accident,  Tipper Lorry.  
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.