കല്‍പ്പറ്റയില്‍ ലോറിയിടിച്ചു തകര്‍ന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കി

 


ADVERTISEMENT

കല്‍പ്പറ്റ: (www.kvartha.com 16.03.2021) കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയോരത്ത് കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം ലോറിയിടിച്ചു തകര്‍ന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കി. തിങ്കളാഴ്ച പുലര്‍ചെ നാലുമണിയോടെയാണ് കോഴിക്കോട് നിന്ന് സിമന്റുമായി ബത്തേരിയിലേക്ക് വന്ന ലോറി കെട്ടിടത്തിനകത്തേക്ക് ഇടിച്ചുകയറിയത്. തകര്‍ന്ന ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ കോഴിക്കോട് മീഞ്ചന്ത അരീക്കാട് പാലാട്ട് വീട്ടില്‍ ഗൗതമിനെ ക്യാബിന്‍ മുറിച്ചുമാറ്റിയാണ് അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. 
Aster_MIMS

കോഫീഷോപ്പും ലോഡ്ജും പ്രവര്‍ത്തിച്ചിരുന്ന നാലുനില കെട്ടിടമാണ് തകര്‍ന്നത്. ലോറി ഇടിച്ചുകയറി കെട്ടിടത്തിന്റെ മൂന്നു തൂണുകള്‍ തകര്‍ന്നു. ഇതോടെയാണ് കെട്ടിടം ഒരുവശത്തേക്ക് ചെരിഞ്ഞുതുടങ്ങിയത്. ഏഴുമണിയോടെ കെട്ടിടത്തിന്റെ ഒന്നാംനില കാണാനാവാത്തവിധം ഒരുവശത്തേക്ക് ചെരിഞ്ഞു. ഇതോടെ അപകടസാധ്യത മനസിലാക്കിയ ജില്ലാഭരണകൂടം കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെട്ടിടത്തിന് സമീപത്ത് രാവിലെ മുതല്‍ തന്നെ ഗതാഗതം നിരോധിച്ചു.

കല്‍പ്പറ്റയില്‍ ലോറിയിടിച്ചു തകര്‍ന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കി

Keywords:  News, Kerala, Accident, Escaped, Lorry, Building demolished after being hit by a lorry in Kalpetta
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia